11 May, 2022 11:57:36 AM


കെ.വി തോമസ് ഇടതിനൊപ്പം: തൃക്കാക്കരയിൽ ഡോ.ജോ ജോസഫിനായി പ്രവർത്തിക്കും



കൊച്ചി: തൃക്കാക്കരയിൽ ഇടത് മുന്നണിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ.വി.തോമസ്. നാളെ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഇടത് മുന്നണിയുടെ തെരെഞ്ഞടുപ്പ് കൺവെൻഷനിൽ പങ്കെടുക്കും. ഡോ.ജോ ജോസഫിനായി
വോട്ട് ചോദിക്കും.

കണ്ണൂരിൽ പോകുമ്പോൾ കോൺഗ്രസ്സ് പുറത്താക്കുമെന്ന് പറഞ്ഞിട്ട് എന്തായെന്നും കെ.വി.തോമസ്. 2018 ലും തന്നെ പുറത്താക്കാൻ സംഘടിതശ്രമമുണ്ടായി. തന്നെക്കാൾ കൂടുതൽ പ്രായമുള്ളവരും, മത്സരിച്ചവരും പദവികൾ വഹിക്കുന്നുവെന്നും വിമർശനം. സംഘടനയിൽ തുടരുമെന്നും, പുറത്താക്കാൻ കഴിയുമെങ്കിൽ
പുറത്താക്കട്ടേയെന്നും തോമസ് വെല്ലുവിളിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K