04 June, 2022 08:29:01 PM


കോട്ടയം എ.എസ്.പി സുരേഷ് കുമാർ അടക്കം എട്ടു പേർക്ക് എസ്.പിമാരായി സ്ഥാനക്കയറ്റം



കോട്ടയം: കോട്ടയം അഡീഷണൽ എസ്.പി എസ്. സുരേഷ് കുമാർ അടക്കം എട്ടു പേർക്ക് എസ്.പിമാരായി സ്ഥാനക്കയറ്റം. എസ് . സുരേഷ് കുമാറിനെ തിരുവനന്തപുരം എസ് എസ് ബി ഇൻറലിജൻസിലാണ് നിയമിച്ചിരിക്കുന്നത്. നേരത്തെ ഇടുക്കി അഡീഷണൽ എസ് പി ആയും, ചങ്ങനാശേരി, കോട്ടയം, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ആയും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

എസ് മധുസൂദനനെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എസ് പി ആയും , ഇ.എസ് ബിജുമോനെ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ തിരുവനന്തപുരം എസ്.പി ആയും നിയമിച്ചിട്ടുണ്ട്. ഹരീഷ് ചന്ദ്രനായിക്കിനെ നോർത്ത് സോൺ ട്രാഫിക്ക് എസ്.പി ആയും , വി. അജയകുമാറിനെ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ തിരുവനന്തപുരം രണ്ടാം യുണിറ്റിലും , വി.കെ അബ്ദുൾ ഖാദറിനെ പൊലീസ് ട്രെയിനിങ്ങ് കോളജ് പ്രിൻസിപ്പലായും , പ്രിൻസ് എബ്രഹാമിനെ തൃശൂർ റേഞ്ച് എസ്.എസ്.ബി എസ് പി ആയും , കെ. ലാൽജിയെ എൻ.ആർ.ഐ സെൽ എസ്.പി ആയും നിയമിച്ചിട്ടുണ്ട്. ഈ നിയമനങ്ങൾ നിലവിലുള്ള വേക്കൻസിയിൽ ആണ്.

നിലവിൽ തൃശൂർ എസ്.എസ്.ബി എസ് പി ആയ പി. വാഹിദിനെ , കേരള പൊലീസ് അക്കാദമി ട്രെയിനിങ്ങ് എസ്.പി ആയും , കെ.കെ അജിയെ കേരള പൊലീസ് അക്കാദമി ട്രെയിനിങ്ങ് എസ്.പി സ്ഥാനത്ത് നിന്നും തിരുവനന്തപുരം ക്രൈം ബ്രാഞ്ചിലേയ്ക്കും സ്ഥലം മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K