08 June, 2022 11:54:45 AM


രാ​ഷ്ട്രീ​യ അ​ജ​ണ്ട​യി​ല്ല; തനിക്കും കുടുംബത്തിനും ഭീഷണിയെന്നു സ്വപ്ന സുരേഷ്



തിരുവനന്തപുരം: രാ​ഷ്ട്രീ​യ അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​യ​ല്ല മു​ഖ്യ​മ​ന്ത്രി​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മെ​തി​രേ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​ക്കി സ്വ​ർ​ണ ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷ്. താ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ്. ജീ​വ​ന് ഭീ​ഷ​ണി​യു​ള്ള​തു കൊ​ണ്ടാ​ണ് താ​ൻ കോ​ട​തി​ക്ക് മു​ന്നി​ൽ മൊ​ഴി ന​ൽ​കി​യ​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

താ​ൻ ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ൾ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ ഉ​പ​യോ​ഗി​ക്ക​രു​ത്. ത​ന്നെ​യും കു​ടും​ബ​ത്തെ​യും ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണം. രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ പ​ല​രും വി​ളി​ച്ചു​വെ​ന്നും ത​നി​ക്ക് അ​ത്ത​രം ല​ക്ഷ്യ​ങ്ങ​ളി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

ഇന്നു രാവിലെ താൻ മാധ്യമങ്ങളെ കണ്ടതിനു പുറമേ തന്റെ സുഹൃത്ത് സരിത്തിനെ പൊലീസെന്ന വ്യാജേന എത്തിയ സംഘം തന്റെ പാലക്കാട് വീട്ടിൽ നിന്ന് പിടിച്ചുക്കൊണ്ടുപോയെന്ന് സ്വപ്ന സുരേഷ്. തനിക്കും കുടുംബത്തിനും ഭീഷണിയെന്നും സ്വപ്ന. 

പി.​സി.​ജോ​ർ​ജ് പ​ല​ത​വ​ണ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. താ​ൻ എ​ന്തോ എ​ഴു​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന ജോ​ർ​ജി​ന്‍റെ വാ​ദം സ്വ​പ്ന ത​ള്ളി. അ​ങ്ങ​നെ എ​ഴു​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സ​രി​ത എ​സ്. നാ​യ​ർ പ​ല​ത​വ​ണ ത​ന്നെ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. ജ​യി​ലി​ൽ വ​ച്ചോ പു​റ​ത്തു​വ​ച്ചോ അ​വ​രോ​ട് സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും സ്വ​പ്ന വ്യ​ക്ത​മാ​ക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K