09 June, 2022 12:32:57 PM


തനിക്കെതിരെ കേസെടുത്താൽ പോലീസ് കോടതിയിൽ മറുപടി പറയേണ്ടി വരും - പി.സി.ജോര്‍ജ്



പാലാ: താൻ എങ്ങനെ പ്രതി ആയെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലന്ന് പി സി ജോർജ്. ഇങ്ങനെ കേസ് എടുക്കാൻ ആണേൽ പിണറായിക്ക് എതിരെ എത്ര കേസ് എടുക്കണം. പ്രസ്താവനക്കെതിരെ കേസ് എടുക്കാൻ ആണേൽ കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനം നടക്കില്ല.


ഒരു സ്ത്രീ ഏൽക്കേണ്ടി വന്ന പീഡനം എന്നോട് പറഞ്ഞു. താൻ അത് മാധ്യമങ്ങളോട് പറഞ്ഞു. ജയിൽ ഡിഐജി അജികുമാർ ഭീഷണിപ്പെടുത്തുകയും മാനസികമായി അപമാനിക്കുകയും ചെയ്തു എന്നാണ് സ്വപ്ന പറഞ്ഞത്. ഡിഐജി ചവിട്ടി ക്രൂരമായി ഉപദ്രവിച്ചു. ഇതാണ് താൻ മാധ്യമങ്ങളോട് പറഞ്ഞത്. ഇത് എങ്ങനെ ഗൂഢാലോചന ആകുമെന്നും പി സി ചോദിച്ചു.


സത്യപ്രതിജ്ഞാ ലംഘനവും അധികാര ദുർവിനിയോഗവും ചൂണ്ടിക്കാട്ടി ഗവർണർക്ക് പരാതി നൽകുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു. തനിക്കെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിൽ പോലീസ് കോടതിയിൽ മറുപടി പറയേണ്ടി വരുമെന്നും പി. സി ഈരാറ്റുപേട്ടയിൽ പ്രതികരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K