10 June, 2022 05:19:03 PM


'ക​ളി മാ​റി, ചെ​റി​യ ക​ളി അ​ല്ല': ഷാജ് കിരണിന്റെ ശബ്ദ സന്ദേശം പുറത്തുവിട്ട് സ്വപ്ന സുരേഷ്



പാ​ല​ക്കാ​ട്: മു​ഖ്യ​മ​ന്ത്രി​ക്ക് വേ​ണ്ടി ത​ന്നെ സ​മീ​പി​ച്ചു​വെ​ന്നു പ​റ​യു​ന്ന ഷാ​ജ് കി​ര​ണ്‍ സം​സാ​രി​ച്ച​തി​ന്‍റെ ശ​ബ്ദ സ​ന്ദേ​ശം സ്വ​പ്ന സു​രേ​ഷ് പു​റ​ത്തു​വി​ട്ടു. പാ​ല​ക്കാ​ട്ട് ഫ്ളാ​റ്റി​ൽ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യാ​ണ് ഷാ​ജ് കി​ര​ണു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തി​ന്‍റെ ശ​ബ്ദ​രേ​ഖ സ്വ​പ്ന പു​റ​ത്തു​വി​ട്ട​ത്.

മു​ഖ്യ​മ​ന്ത്രി​ക്കു​വേ​ണ്ടി ഷാ​ജ് കി​ര​ണ്‍ എ​ന്ന​യാ​ൾ ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് സ്വ​പ്ന ആ​രോ​പി​ക്കു​ന്ന​ത്. അ​യാ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും സ്വ​പ്ന പ​റ​ഞ്ഞി​രു​ന്നു.

വീ​ര​പ​രി​വേ​ഷ​ത്തി​ൽ ജ​യി​ലി​ൽ പോ​ണോ എ​ന്നും ഷാ​ജ് കിരൺ സംഭഷണത്തിൽ ചോ​ദി​ക്കുന്നുണ്ട്. സ​രി​ത്തി​നെ കൂ​ടെ പി​ടി​ച്ചു നി​ർ​ത്ത​ണം. ഇ​ല്ലേ​ൽ സ്വ​പ്ന​യെ ബാ​ധി​ക്കും. ത​ന്നെ​യും പി​ടി​ക്കു​മെ​ന്നും ഷാ​ജ് കി​ര​ണ്‍ പ​റ​ഞ്ഞു.

എ​ഡി​ജി​പി ത​ന്നോ​ട് വി​ളി​ച്ചു പ​റ​ഞ്ഞു. എ​ന്തു വ​ന്നാ​ലും ഒ​രു​മി​ച്ച് നേ​രി​ട​ണ​മെ​ന്നും ഷാ​ജ് പ​റ​ഞ്ഞു. നി​ങ്ങ​ളാ​രും വി​ചാ​രി​ക്കു​ന്ന ആ​ള​ല്ല താ​ൻ. ക​ളി മാ​റി, ചെ​റി​യ ക​ളി അ​ല്ല. മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കാ​ൻ അ​ഭി​ഭാ​ഷ​ക​നോ​ട് പ​റ​യൂ. ന​മ്മ​ൾ അ​റി​യാ​ത്ത ക​ളി ഇ​തി​ൽ ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഷാ​ജ് പ​റ​യു​ന്നു​ണ്ട്. ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള​താ​ണ് ശ​ബ്ദ​രേ​ഖ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K