18 June, 2022 09:04:11 PM


സംസ്ഥാനത്ത് ഇന്ന് 3376 പേർക്ക് കോവിഡ്: 11 മരണം; കൂടുതൽ രോഗികൾ തലസ്ഥാനത്ത്



തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാം ദിവസവും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂവായിരം കടന്നു. ഇന്ന് 3376 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 11 മരണവും സ്ഥിരീകരിച്ചു. എറണാകുളത്തും കോഴിക്കോടും മൂന്നു പേർ വീതവും തിരുവനന്തപുരത്തും കൊല്ലത്തും രണ്ടു പേർ വീതവും പാലക്കാട് ഒരാളുമാണ് കോവിഡ് ബാധിച്ചു മരിച്ചത്.

ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-717, കൊല്ലം-241, പത്തനംതിട്ട-201, ഇടുക്കി-82, കോട്ടയം-399, ആലപ്പുഴ-148, എറണാകുളം-838, തൃശൂർ-160, പാലക്കാട്-63, മലപ്പുറം-75, കോഴിക്കോട്-273, വയനാട്-52, കണ്ണൂർ-94, കാസർഗോഡ്-33.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K