23 June, 2022 08:28:38 PM


കേരളത്തില്‍ ഇന്ന് 3981 പേർക്ക് കൊവിഡ്: ഏഴ് മരണം; രോഗികള്‍ കൂടുതല്‍ എറണാകുളത്ത്തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3981 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് മരണവും റിപ്പോർട്ട് ചെയ്തു. മലപ്പുറത്ത് രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കൊല്ലത്ത് രണ്ട് പേരും തിരുവനന്തപുരം എറണാകുളം പാലക്കാട് ജില്ലകളിൽ ഒരോരുത്തരും മരണപ്പെട്ടു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് ജില്ലയിൽ 970 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 880 പേർക്കും കോട്ടയത്ത് 438 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K