06 July, 2022 01:18:29 PM


സഭാനടപടികൾ റദ്ദാക്കിയതിനെതിരെ സ്പീ​ക്ക​റെ ക​ണ്ട് പ്ര​തി​പ​ക്ഷം; ഗവർണറെയും കാണും



തിരുവനന്തപുരം: നി​യ​മ​സ​ഭ​യി​ല്‍ ഇ​ന്ന് ചോ​ദ്യോ​ത്ത​ര​വേ​ള​യും ശൂ​ന്യ​വേ​ള​യും ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ പ്ര​തി​പ​ക്ഷം സ്പീ​ക്ക​റെ ക​ണ്ട് പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. യു​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍ററി പാ​ര്‍​ട്ടി യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് പ്ര​തി​പ​ക്ഷം സ്പീ​ക്ക​ര്‍ എം.​ബി.​രാ​ജേ​ഷി​നെ ക​ണ്ട​ത്. പ്ര​തി​പ​ക്ഷം ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങു​ക​യോ സ​ഭാ​ന​ട​പ​ടി​ക​ള്‍ ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ല്‍ പ്ര​തി​ഷേ​ധി​ക്കു​ക​യോ ചെ​യ്തി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ചോ​ദ്യോത്ത​ര​വേ​ള​യും ശൂ​ന്യ​വേ​ള​യും റ​ദ്ദാ​ക്കി​യ​തി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്.

ഭ​ര​ണ​ഘ​ട​ന​യെ അ​വ​ഹേ​ളി​ച്ച മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ എ​ങ്ങ​നെ നി​യ​മ​സ​ഭ​യി​ല്‍ തു​ട​രും എ​ന്ന ചോ​ദ്യ​വും സ്പീ​ക്ക​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ല്‍ പ്ര​തി​പ​ക്ഷം ഉ​യ​ര്‍​ത്തി. സ​ഭാ ടി​വി​ക്കെ​തി​രെ​യും പ്ര​തി​പ​ക്ഷം പ​രാ​തി ന​ല്‍​കി. സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധി​ക്കു​ന്ന​തു​ള്‍​പ്പ​ടെ​യു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ സ​ഭാ ടി​വി സംപ്രേഷണം ചെയ്യുന്നില്ലെന്നാണ് ആ​ക്ഷേ​പം. ഭ​ര​ണ​ഘ​ട​ന​യ്‌​ക്കെ​തി​രാ‌‌യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ സ​ജി ചെ​റി​യാ​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ഗ​വ​ര്‍​ണ​റെ കാ​ണും. മ​ന്ത്രി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നീ​ക്കം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K