08 July, 2022 07:44:36 PM


സജി ചെറിയാന്‍റെ വകുപ്പുകൾ വാസവനും റയാസിനും അബ്ദുറഹ്മാനും വിഭജിച്ച് നല്‍കി



തിരുവനന്തപുരം: മന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ച സജി ചെറിയാന്‍റെ വകുപ്പുകൾ മൂന്ന് മന്ത്രിമാർക്കാർക്കായി വിഭജിച്ച് നൽകി. വി എന്‍ വാസവന്‍, പി എ മുഹമ്മദ് റിയാസ്. വി അബ്ദുറഹ്മാന്‍ എന്നിവര്‍ക്കാണ് വകുപ്പുകള്‍ നല്‍കിയത്. സിനിമ, സാംസ്‍കാരിക വകുപ്പുകള്‍ വി എന്‍ വാസവനാണ് നൽകിയത്. യുവജനകാര്യം മുഹമ്മദ് റിയാസിനും ഫിഷറീസ് വകുപ്പ് അബ്ദുറഹ്മാനും നൽകി. വകുപ്പുമാറ്റം സംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചു.

സജി ചെറിയാന് പകരം മന്ത്രി ഉടനെയുണ്ടാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ മന്ത്രിയുടെ കാര്യമോ മന്ത്രിസഭാ വികസനമോ ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. വിവാദപ്രസംഗത്തിൽ സജി ചെറിയാന്‍റെ രാജി പാർട്ടി നിലപാടിന്‍റെ കൂടി അടിസ്ഥാനത്തിലാണെന്നും പ്രസംഗത്തിൽ തനിക്ക് തെറ്റു പറ്റിയെന്ന് സജി ചെറിയാൻ പാര്‍ട്ടിയോട് സമ്മതിച്ചിരുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K