18 July, 2022 09:08:56 AM


നീറ്റ് പരീക്ഷ കഴിഞ്ഞ് വന്ന വിദ്യാർഥി റയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ



കൊട്ടാരക്കര: നീറ്റ് പരീക്ഷ കഴിഞ്ഞ് വന്ന വിദ്യാർഥിയെ റയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനാപുരം പുന്നല സ്വദേശിയായ ആരോമൽ (അക്ഷയ്) നെയാണ് കുരാ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലരുവി എക്സ്പ്രസ്സിൽ കൊല്ലത്തു നിന്ന് വരുകയായിരുന്ന ആരോമൽ കുരാ സ്റ്റേഷനിൽ സ്റ്റോപ്പ് ഇല്ലാത്തത് കാരണം ട്രയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കവേ അപകടം നടന്നതാകാം എന്നതാണ് പ്രാഥമിക നിഗമനം. കിളിക്കൊല്ലൂർ കഴിഞ്ഞപ്പോൾ അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നു. പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K