15 August, 2022 03:59:20 PM


സംസ്ഥാന - ദേശീയ പാതകളുടെ ശോച്യാവസ്ഥയിൽ ഇടപെടുമെന്ന് ഗവർണർ



തിരുവനന്തപുരം: സംസ്ഥാന റോഡുകളുടെ ശോച്യാവസ്ഥയിൽ ഇടപെടുമെന്ന് ഗവർണർ. പ്രശ്ന പരിഹാരത്തിന് ത്വരിത ഗതിയിൽ നടപടി ഉണ്ടാകണം. ദേശീയ പാതയിലെ കുഴികൾ കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ആരിഫ് മുഹമ്മദ് ഖാൻ. കുഴിയിൽ വീണുള്ള അപകടം പതിവായതോടെയാണ് ഗവർണർ ഇടപെടുന്നത്. 

വീഴ്ച ആരുടെ ഭാഗത്തായാലും റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം. തന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിൽ കേന്ദ്ര മന്ത്രിയെ നേരിൽ കണ്ട് വിഷയം അവതരിപ്പിക്കുമായിരുന്നു. കേന്ദ്രത്തെ അറിയിച്ചാൽ ഉടൻ നടപടി സ്വീകരിക്കും. 'ക്വിക്ക് ആക്ഷന്' പേരുകേട്ട മന്ത്രിയാണ് നമുക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്നത്തിന് ഉടൻ പരിഹാരം ഉണ്ടാകണമെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു. അതേസമയം കണ്ണൂർ സർവകലാശാല പ്രശ്നത്തിൽ റിപ്പോർട്ട് ലഭിച്ചതായി അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം നടപടി സ്വീകരിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുരുതര പ്രശ്നങ്ങൾ ഉണ്ടെന്നും ഗവർണർ വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K