01 September, 2022 03:01:28 PM


കൊല്ലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് മുൻ നഗരസഭ കൗൺസിലറും ഭര്‍ത്താവും മരിച്ചു



കൊല്ലം: കൊല്ലം തിരുമംഗലം ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍  ദമ്പതികള്‍ മരിച്ചു. കൊല്ലം തിരുമംഗലം ദേശീയപാതയിലാണ് അപകടമുണ്ടായത്. കലയനാട് ചൈതന്യ സ്കൂൾ പ്രിൻസിപ്പലും പുനലൂർ മുൻ നഗരസഭ കൗൺസിലറുമായ സിനി ലാലു (48) ഭർത്താവ്  ലാലു (56) എന്നിവരാണ് അപകടത്തിൽ മരിച്ചത്. 

രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. സ്കൂളിലേക്ക് ഇരുചക്ര വാഹനത്തിൽ വന്നിരുന്ന ദമ്പതികൾ ലോറിക്കടിയിൽ പെട്ടാണ് അപകടം സംഭവിച്ചത്. രണ്ടുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹങ്ങള്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം  ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K