23 September, 2022 04:50:35 PM


എ​കെ​ജി സെ​ന്‍റർ ആ​ക്ര​മി​ച്ചി​ട്ടി​ല്ല; മർദ്ദിച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തിയും കു​റ്റം സ​മ്മ​തി​പ്പി​ച്ച​തെ​ന്ന് ജി​തി​ന്‍



തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി കു​റ്റം സ​മ്മ​തി​പ്പി​ച്ച​താ​ണെ​ന്ന് എ​കെ​ജി സെ​ന്‍റ​ര്‍ ആ​ക്ര​മ​ണ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജി​തി​ന്‍. പോ​ലീ​സ് ത​ന്നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചെ​ന്നും ക​ഞ്ചാ​വ് കേ​സി​ല്‍ കു​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ജി​തി​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കേ​സി​ല്‍ തെ​ളി​വു​ക​ള്‍ പോ​ലീ​സ് കൃ​ത്രി​മ​മാ​യി ഉ​ണ്ടാ​ക്കു​ക​യാ​ണെ​ന്നും ത​ന്‍റെ കൂ​ടെ​യു​ള്ള യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ കേ​സി​ലു​ള്‍​പ്പെ​ടു​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞ​താ​യും ജി​തി​ന്‍ പ​റ​ഞ്ഞു. ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി തി​രി​കെ കൊ​ണ്ടു​പോ​കു​മ്പോ​ഴാ​യി​രു​ന്നു ജി​തി​ന്‍റെ പ്ര​തി​ക​ര​ണം. ഇ​ന്ന​ലെ​യാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​റ്റി​പ്ര മ​ണ്ഡ​ലം പ്ര​സി​ഡന്‍റാ​യ ജി​തി​നെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K