03 October, 2022 05:50:09 PM


കാനം രാജേന്ദ്രൻ വീണ്ടും സെക്രട്ടറി; സി.ദിവാകരൻ, കെ.ഇ. ഇസ്മായിൽ എന്നിവര്‍ പുറത്ത്



കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. തുടർച്ചയായ മൂന്നാം തവണയാണ് കാനം സംസ്ഥാന  സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. പ്രായപരിധി നടപ്പാക്കലിന്റെ ഭാഗമായി സി.ദിവാകരൻ, കെ.ഇ.ഇസ്മായിൽ പീരുമേട് എം.എൽ എ, വാഴൂർ സോമൻ എന്നിവരെ സംസ്ഥാന കൗൺസിലിൽ നിന്നും ഒഴിവാക്കി. അതേസമയം, വെട്ടി മാറ്റിയതല്ല സ്വയം ഒഴിവായതാണെന്ന് സി.ദിവാകരന്റെ വിശദീകരണം. പ്രവർത്തകരോട് സംസാരിക്കുന്ന അവസാന നിമിഷമാണിതെന്ന് കെ.ഇ.ഇസ്മായിൽ പ്രതികരിച്ചു. 


ജി.എസ്.ജയലാൽ എം.എൽ എ, മുൻ എം എൽ എ  ഇ എസ് ബിജിമോൾ എന്നിവരെ സംസ്ഥാന കൗൺസിലിൽ നിന്നും ഒഴിവാക്കി. പാർട്ടി കോൺഗ്രസ്സ് പ്രതിനിധിപ്പട്ടികയിലും ബിജി മോളിന് സ്ഥാനമില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K