21 October, 2022 04:42:53 PM


ബാധ ഒഴിപ്പിക്കാന്‍ നഗ്‌നപൂജയും പീഡനവും: ഭര്‍തൃമാതാവിനും ഭര്‍ത്താവിനും എതിരെ യുവതി



കൊല്ലം: ചടയമംഗലത്ത് ഭര്‍ത്താവും ഭര്‍തൃ മാതാവും മറ്റും തന്നെ മന്ത്രവാദത്തിന് ഇരയാക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി യുവതിയുടെ പരാതി. ബാധ ഒഴിപ്പിക്കാന്‍ നഗ്‌നപൂജ നടത്തിയെന്നും പരാതിയിലുണ്ട്. ആറ്റിങ്ങല്‍ സ്വദേശിനിയുടെ പരാതിയില്‍ ചടയമംഗലം പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.

2016ലാണ് സംഭവമുണ്ടായത്. ചടയമംഗലത്തെ ഭര്‍തൃവീട്ടില്‍ വെച്ച്‌ ഭര്‍ത്താവ്, ഭര്‍തൃ മാതാവ്, ഭര്‍ത്താവിന്റെ സഹോദരി, ഇവരുടെ രണ്ട് സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നഗ്‌നയാക്കി പീഡിപ്പിക്കുകയും ദുര്‍മന്ത്രവാദത്തിനിരയാക്കുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതി. ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയിലുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K