01 February, 2023 04:07:43 PM


'ഓപ്പറേഷൻ ഷവർമ്മ': പിഴയായി ലഭിച്ചത് 36 ലക്ഷം; പൂട്ടിച്ചത് 317 ഹോട്ടലുകൾ



തിരുവനന്തപുരം: ഭക്ഷ്യ വിഷബാധയെ തുടർന്ന് കേരളമൊട്ടാകെ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനകളിൽ നിന്നും പിഴയായി 36 ലക്ഷം രൂപ ഈടാക്കിയതായി സർക്കാർ നിയമസഭയിൽ. ഓപ്പറേഷൻ ഷവർമയുടെ ഭാഗമായി ആകെ 36, 42500 രൂപയാണ് പിഴയീടാക്കിയത്. നിയസഭയിൽ നടന്ന ചോദ്യോത്തര വേളയിലായിരുന്നു സർക്കാരിന്‍റെ വെളുപ്പെടുത്തൽ. 2022 ഏപ്രിൽ മുതൽ 8224 സ്ഥാപനങ്ങളിലും 2023 ജനുവരി മുതൽ 6689 സ്ഥാപനങ്ങളിലും പരിശോധന നടത്തിയതായും സർക്കാർ അറിയിച്ചു. പരിശോധയിൽ വളരെ മോശം സാഹചര്യത്തിൽ കണ്ടെത്തിയ 317 ഓളം സ്ഥാപനങ്ങൾ അടച്ചു പൂട്ടിയതായും 834  സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായും സർക്കാർ വ്യക്തമാക്കി. 

ഷവർമയിൽ നിന്നും വലിയ തോതിൽ ഭക്ഷ്യ വിഷബാധ ഉണ്ടാവുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഷവർമ്മ നിർമാണത്തിൽ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി സംസ്ഥാനത്ത് നേരത്തെ മുട്ട ഉപയോഗിച്ചുള്ള മയോണൈസ് ഉൽപ്പാദനം, വിതരണം എന്നിവ സംസ്ഥാനത്ത് നിരോധിച്ചിരുന്നു. സമയബന്ധിതമായി ഉപയോഗിച്ചില്ലെങ്കില്‍ പച്ചമുട്ട ഉപയോഗിച്ചു കൊണ്ടുണ്ടാക്കിയ മയോണൈസ് ഏറെ അപകടമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യ വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K