27 March, 2023 11:51:48 AM


ഉത്തർപ്രദേശിൽ കിച്ചടി കഴിച്ച് ‌കുട്ടികളടക്കം 21 പേർ ആശുപത്രിയിൽ



ലഖ്നൗ: ഉത്തർപ്രദേശിൽ കിച്ചടി കഴിച്ച് ‌കുട്ടികളടക്കം 21 പേർ ആശുപത്രിയിൽ. ഞായറാഴ്ച വൈകീട്ട് ഫജ്ജിപൂരിലെ ഒരു ചടങ്ങിൽ പങ്കെടുത്തവരാണ് ആശുപത്രിയിലുള്ളതെന്ന് ജില്ലാ മജിസ്ട്രേറ്റ് രാജ്കമാൽ യാദവ് അറിയിച്ചു. ‌


ഭക്ഷ്യവിഷബാധയേറ്റാണ് 21 പേരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും എല്ലാവരുടെയും ആരോ​ഗ്യനില തൃപ്തികരമാണെന്നും  ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. 


ചികിത്സയിലുള്ള കുട്ടികളെ പരിചരിക്കാൻ രണ്ട് പ്രീഡിയാട്രീഷ്യൻമാരെ നിയോ​ഗിച്ചിട്ടുണ്ട്. എല്ലാവരും സുരക്ഷിതരാണെന്നും മജിസ്ട്രേറ്റ് പറഞ്ഞു.‌‌ പ്രദേശത്തെ മറ്റാർക്കെങ്കിലും അസ്വസ്ഥതകള് അനുഭവപ്പെട്ടാൽ ഉടൻ ആശുപത്രിയിൽ പ്രവേശിക്കണമെന്നും മജിസ്ട്രേറ്റ് ആവശ്യപ്പെട്ടു.
 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K