22 May, 2023 08:57:57 AM


കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡനശ്രമം; കണ്ണൂർ സ്വദേശി പിടിയിൽ



മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡനശ്രമം.കാഞ്ഞങ്ങാട് പത്തനംതിട്ട ബസിലാണ് പീഡനശ്രമം നടന്നത്. യുവതിയുടെ പരാതിയിൽ കണ്ണൂർ സ്വദേശി നിസാമുദ്ദീൻ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഇന്നലെ രാത്രിയാണ് സംഭവം. യുവതിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു. തുടർന്ന് യുവതി നമ്പരിൽ വിളിച്ച് പരാതിപ്പെട്ടു. തുടർന്ന് വളാഞ്ചേരിയിൽ വെച്ചാണ് പോലീസെത്തി ഇയാളെ പിടികൂടിയത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K