27 May, 2023 02:44:43 PM
കൊല്ലത്ത് നിയന്ത്രണം വിട്ട റോഡ് റോളര്‍ 14കാരന്‍റെ കാലിൽ കയറി ഗുരുതരപരിക്ക്

കൊല്ലം: നിയന്ത്രണം വിട്ട റോഡ് റോളര്‍ ഇടിച്ച് സൈക്കിള്‍ യാത്രികനായ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. മൈലാപ്പൂര്‍ സ്വദേശി ജയദേവ് (14) നാണ് പരിക്കേറ്റത്.റോഡ് റോളറിലുണ്ടായിരുന്ന സഹായി ശിവനും പരിക്കേറ്റു. മൈലാപൂര്‍ ഡീസന്‍റജംഗ്ഷനിലാണ് അപകടം നടന്നത്.
ജയദേവിന്‍റെ കാലില്‍ റോഡ് റോളര്‍ കയറുകയായിരുന്നു. പിന്നീട് ഫയര്‍ ഫോഴ്‌സ് എത്തി ജെസിബിയുടെ സഹായത്തോടെ റോഡ് റോളര്‍ ഉയര്‍ത്തിയാണ് ജയദേവിനെ പുറത്തെടുത്തത്.
പ്രദേശവാസിയായ രാധാലയം വീട്ടില്‍ രാഘവന്‍ പിള്ളയുടെ വീടിന്‍റെ മതിലും ഗേറ്റും ഇലക്ട്രിക് പോസ്റ്റും റോഡ് റോളര്‍ ഇടിച്ച് തകര്‍ത്തു.
                     
                                
 
                                        



