05 June, 2023 03:11:10 PM


കണ്ണൂരിൽ കുളത്തിൽ മുങ്ങിമരിച്ച മകന് പിന്നാലെ ചികിത്സയിലിരുന്ന പിതാവും മരിച്ചു



കണ്ണൂർ: കുളത്തിൽ കുളിക്കവേ മുങ്ങിമരിച്ച മകന് പിന്നാലെ ചികിത്സയിലിരുന്ന പിതാവും മരിച്ചു. അരോളി സ്വദേശിയായ പി.രാജേ‌ഷാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ചികിത്സയിലിരുന്ന രാജേ‌ഷ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ മകൻ രംഗീത് രാജ്(14) കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മുങ്ങിമരിച്ചിരുന്നു.

അപകടത്തില്‍ രാജേഷ് അവശനിലയിലായിരുന്നു. ഇതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കീച്ചേരിയിൽ ഓട്ടോ ഡ്രൈവറാണ് രാജേഷ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K