10 June, 2023 05:12:57 PM


കണ്ണൂര്‍ എരഞ്ഞോളിയില്‍ കിണറ്റിൽ വീണ കാട്ടുപന്നികളെ വെടിവച്ചുകൊന്നു



കണ്ണൂർ: കിണറ്റിൽ വീണ കാട്ടുപന്നികളെ വെടിവച്ചുകൊന്നു. കണ്ണൂർ എരഞ്ഞോളി കുടക്കളത്താണ് സംഭവം. കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെയാണ് വെടിവച്ചുകൊന്നത്. ഇന്ന് പുലർച്ചെയാണ് കാട്ടുപന്നികൾ കിണറ്റിൽ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പന്നികളെ പുറത്തെടുത്ത ശേഷം വെടിവച്ചു കൊല്ലുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K