13 June, 2023 01:04:39 PM


കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു



കണ്ണൂർ: കണ്ണൂർ പാനൂരിൽ ആർഎസ്എസ് പ്രവർത്തകനെ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ചെണ്ടയാട് താഴെപീടിക ശ്യാം ജിത്തിനെയാണ് പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സി പി എം നേതാവ് കണ്ണിപൊയിൽ ബാബു വധകേസ്‌ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. 2018 മെയിലാണ് മാഹി പള്ളൂരിൽ സിപിഎം പ്രവർത്തകനായ ബാബു കൊല്ലപ്പെടുന്നത്. ബിജെപി പ്രവർത്തകരാണ് കേസിൽ അറസ്റ്റിലായിരുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K