16 June, 2023 11:58:43 AM


കൊല്ലം പുനലൂരിൽ വ്യാപാര സ്ഥാപനങ്ങൾക്ക് തീ പിടിച്ചു; ആളപായമില്ല



കൊല്ലം: പുനലൂരിൽ വ്യാപാര സ്ഥാപനങ്ങൾക്ക് തീ പിടിച്ചു. പുനലൂർ തൂക്കുപാലത്തിന് സമീപമുള്ള കടകൾക്കാണ് തീ പിടിച്ചത്. ഇന്നലെ രാത്രി 12 മണിയോട് കൂടിയാണ് തീ പിടിത്തം ഉണ്ടായത്.

ബേക്കറിയിലും സമീപത്തെ ഗോൾഡ് കവറിങ് ആഭരണശാലയിലുമാണ് തീ പിടിത്തം ഉണ്ടായത്.
പുനലൂർ ഫയർ സ്റ്റേഷനിൽ നിന്നും മൂന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തി തീ അണച്ചു. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K