19 June, 2023 04:00:26 PM


കര്‍ണാടകയില്‍ വാഹനാപകടത്തില്‍ താമരശേരി സ്വദേശി മരിച്ചു; ഒരാള്‍ക്ക് പരിക്ക്



ഗുണ്ടല്‍പ്പേട്ട്: കര്‍ണാടക ഗുണ്ടല്‍പ്പേട്ടിനടുത്ത് നടന്ന വാഹനാപകടത്തില്‍ താമരശേരി സ്വദേശി മരിച്ചു. താമരശേരി പെരുമ്പളളി  സ്വദേശി സിപി ജംസിലാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്പായത്തോട് സ്വദേശി അന്‍ഷാദിന് ഗുരുതര പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം. 

ഗുണ്ടല്‍പേട്ട് - ബന്ദിപ്പൂര്‍ പാതയിലാണ് സംഭവം. ബെംഗ്ലൂരുവില്‍ നിന്ന് തിരിച്ചുവരും വഴി ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പരിക്കേറ്റ അന്‍ഷാദിനെ ആദ്യം ഗുണ്ടല്‍പ്പേട്ടയിലെ ആശുപത്രിയിലേക്കും പിന്നീട് ചാമരാജനഗറിലെ ആശുപത്രിയിലേക്കും മാറ്റി. 
 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K