02 July, 2023 05:10:11 AM


അ​മ​ർ​നാ​ഥ് തീ​ർ​ഥാ​ട​ക​ർ​ക്ക് വ്യാ​ജ ര​ജി​സ്ട്രേ​ഷ​ൻ സ്ലി​പ്പു​ക​ൾ വി​റ്റ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ



ശ്രീ​ന​ഗ​ർ: അ​മ​ർ​നാ​ഥ് തീ​ർ​ഥാ​​ട​ക​ർ​ക്ക് വ്യാ​ജ ര​ജി​സ്ട്രേ​ഷ​ൻ സ്ലി​പ്പു​ക​ൾ വി​റ്റ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. ഡ​ൽ​ഹി സ്വ​ദേ​ശി​യും ര​ണ്ട് കൂ​ട്ടാ​ളി​ക​ളു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജ​മ്മു, സാം​ബ, ക​ത്തു​വ ജി​ല്ല​ക​ളി​ലെ തീ​ർ​ഥാ​ട​ക​രി​ൽ നി​ന്ന് 400-ല​ധി​കം വ്യാ​ജ ര​ജി​സ്ട്രേ​ഷ​ൻ പെ​ർ​മി​റ്റു​ക​ൾ വെ​ള്ളി​യാ​ഴ്ച ക​ണ്ടെ​ടു​ത്തു. ഇ​തേ​തു​ട​ർ​ന്നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

അ​ന്വേ​ഷ​ണ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള ഒ​രാ​ളാ​ണ് വ്യാ​ജ ര​ജി​സ്‌​ട്രേ​ഷ​ൻ സ്ലി​പ്പു​ക​ൾ ത​യാ​റാ​ക്കു​ന്ന റാ​ക്ക​റ്റ് ന​ട​ത്തു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി. പി​ന്നീ​ട് ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സി​ന്‍റെ ഒ​രു സം​ഘം ഡ​ൽ​ഹി​യി​ൽ റെ​യ്ഡ് ന​ട​ത്തു​ക​യും പ്ര​തി​യാ​യ വെ​സ്റ്റ് റോ​ഹ്താ​സ് ന​ഗ​റി​ലെ ഹ​രേ​ന്ദ​ർ വ​ർ​മ​യെ പി‌​ടി​കൂ‌​ടു​ക‌​യും ചെ​യ്തു. പി​ന്നീ​ട്, ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​ക​ളാ​യ ദ​ലീ​പ് പ്ര​ജാ​പ​തി, വി​നോ​ദ് കു​മാ​ർ എ​ന്നി​വ​രെ​യും പി​ടി​കൂ​ടി. പ്ര​തി​ക​ൾ കു​റ്റ​കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ക​മ്പ്യൂ​ട്ട​റും പ്രി​ന്‍റ​റും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K