03 July, 2023 02:25:09 PM


പനി മരണം; തൃശൂരില്‍ വാദ്യകലാകാരന്‍ മരിച്ചു



തൃശൂർ: തൃശൂരിൽ വാദ്യകലാകാരൻ പനി ബാധിച്ച് മരിച്ചു. ഇലത്താള കലാകാരനായ തൃശൂർ വല്ലച്ചിറ ചെറുശ്ശേരി ശ്രീകുമാറാണ് (41) മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

ശ്രീകുമാറിനെ ശനിയാഴ്ചയാണ് പനി ബാധിച്ചതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഇന്ന് രാവിലെ ആരോഗ്യനില വഷളായതിനെ മരണം സംഭവിക്കുകയായിരുന്നു. ഏത് തരം പനിയാണ് ബാധിച്ചത് എന്ന് വ്യക്തമല്ല.

തൃശൂർ പൂരം, പെരുവനം പൂരം, തൃപ്രയാർ പൂരം തുടങ്ങി പ്രധാന ഉത്സവങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ശ്രീകുമാർ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K