07 July, 2023 02:05:26 PM


ആലപ്പുഴയില്‍ അപൂർവ്വരോഗം ബാധിച്ച് പതിനഞ്ച് വയസുകാരൻ മരിച്ചു



ആലപ്പുഴ: വളരെ അപൂർവ്വമായി ബാധിക്കുന്ന ബ്രെയിൻ ഈറ്റിങ് അമീബിയ ബാധിച്ച് 15 കാരൻ മരിച്ചു. പാണപ്പള്ളി കിഴക്കേ മായിത്തറ അനിൽ കുമാറിന്‍റെയും ശാലിനിയുടെയും മകൻ ഗുരുദത്താണ് മരണപ്പെട്ടത്. കഴിഞ്ഞ ഞായർ മുതൽ ആലപ്പുഴ മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്.

2017 ൽ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്താണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. അതിനു ശേഷം ഇപ്പോഴാണ് ഇതേരോഗം റിപ്പോർട്ട് ചെയ്യുന്നത്.

പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലൂടെ നേർത്ത തൊലിയിലൂടെ മനുഷ്യന്‍റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ബാധിക്കുകയും ചെയ്യുന്നതാണ് ബ്രെയിൻ ഈറ്റിങ് അമീബിയ അഥവാ നെയ്ഗ്ലെറിയ ഫൗളറി.

പനി, തലവേദന, ഛർദി,അപസ്മാരം എന്നിവയാണ് രോഗലക്ഷണങ്ങൾ. മഴ തുടങ്ങുമ്പോൾ ഉറവ എടുക്കുന്ന നീർച്ചാലുകളിൽ കുളിക്കുന്നതും ഒഴിവാക്കുക. മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഡിഎംഒ അറിയിച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K