10 July, 2023 04:11:38 PM
തൃശൂരിൽ ഡെങ്കിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു
തൃശൂർ: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം. തൃശൂർ ദേശമംഗലം സ്വദേശിനി അമ്മാളുക്കുട്ടി (53) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
ഡെങ്കി ഹൃദയത്തെ ബാധിച്ചുവെന്നാണ് മെഡിക്കൽ കോളെജ് അധികൃതർ പറയുന്നത്. ജൂലൈ ആറിനാണ് ഇവർ പനി ബാധിച്ച് ആശുപത്രിയിലെത്തുന്നത്, അപ്പോൾ തന്നെ ഗുരുതരാവസ്ഥയിലായിരുന്നു. ഉടനെ തന്നെ ഐസിയുവിലേക്ക് പ്രവേശിപ്പിച്ചിരുന്നു.