11 July, 2023 09:02:09 AM


കൊല്ലത്ത് ബൈക്കിൽ കണ്ടെയ്നർ ലോറി ഇടിച്ച് രണ്ടു പേർ മരിച്ചു



കൊല്ലം: കൊല്ലം ചവറയിൽ ബൈക്കിൽ കണ്ടെയ്നർ ലോറി ഇടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര് മരിച്ചു. കരുനാഗപ്പള്ളി ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയും എതിർദിശയിൽ വരുകയായിരുന്ന ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.

കരുനാഗപ്പള്ളി ലാലാജി ജംഗ്ഷന് സമീപം താമസിക്കുന്ന കിരൺ (48), ചവറ പുതുക്കാട് കൃഷ്ണനിലയത്തിൽ രാധാകൃഷ്ണൻ (55) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ ചവറ ബസ്റ്റാന്‍റിന് സമീപം ഇന്നലെ രാത്രിയീയിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന കിരൺ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. രാധാകൃഷ്ണൻ കൊല്ലത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.

ചവറ തട്ടാശ്ശേരിയിൽ തുണിക്കട നടത്തി വരികയായിരുന്നു കിരൺ. ആശാവർക്കറായ മഞ്ജുവാണ് രാധാകൃഷ്ണന്‍റെ ഭാര്യ. മക്കൾ: ഹരികൃഷ്ണൻ, യദുകൃഷ്ണൻ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K