12 July, 2023 01:32:14 PM


പൊട്ടുതൊട്ട് സ്കൂളിൽ എത്തിയതിന് അധ്യാപകന്‍ മർദിച്ചു; വിദ്യാർഥിനി ആത്മഹത്യ ചെയ്തു



ഝാർഖണ്ഡ്: പൊട്ടുതൊട്ട് സ്കൂളിൽ എത്തിയതിന് അധ്യാപകന്‍ മർദിച്ച മനോവിഷമത്തിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകനെ അറസ്റ്റ് ചെയ്തു. ദേശീയ ബാലവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കനൂങ്കോയാണ് ട്വിറ്ററിലൂടെ വിവരം പുറത്തുവിട്ടത്. സംഭവവത്തെക്കുറിച്ച് അന്വേഷിക്കാനായി സംഘം ധന്‍ബാദിലേക്ക് തിരിച്ചതായും ട്വീറ്റിൽ പറയുന്നു.

ഝാർഖണ്ഡിലെ ധന്‍ബാദിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. സ്കൂൾ അധികൃതർക്കെതിരേ നടപടി വേണമെന്ന ആ‌വശ്യവുമയി പെൺകുട്ടിയുടെ വീട്ടുകാരും പ്രദേശവാസികളും സ്‌കൂൾ മാനേജ്‌മെന്‍റിനെതിരേ പ്രതിഷേധം നടത്തിയതിനു പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചതെന്നും ആരോപണമുണ്ട്. പിന്നാലെ, പ്രതിയായ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

"ഇത് ഗുരുതരമായ സംഭവമാണ്. സിബിഎസ്‌ഇ ബോർഡുമായി അഫിലിയേറ്റ് ചെയ്യാത്ത സ്‌കൂളാണിത്. ജില്ലാ വിദ്യാഭ്യാസ ഓഫിസറോട് സംഭവത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇരയുടെ കുടുംബത്തെ‌ കണ്ടു. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു," എൻ‌സി‌പി‌സി‌ആർ ചെയർപേഴ്‌സണോട് മറുപടി പറഞ്ഞുകൊണ്ട് മുഖർജി ട്വീറ്റിലൂടെ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K