12 July, 2023 05:09:34 PM


വൈക്കത്ത് കള്ളുഷാപ്പിനു മുന്നിൽ പുനലൂർ സ്വദേശിയെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി



കോട്ടയം: വൈക്കം വലിയ കവലയ്ക്കു സമീപമുളള ഷാപ്പിനു മുന്നില്‍ കൊല്ലം പുനലൂര്‍ സ്വദേശിയെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഇവര്‍ തമ്മില്‍ വാക്കു തര്‍ക്കമുണ്ടായെന്നാണ് സംശയം. ഇയാളെ അറസ്റ്റ് ചെയതിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം തുടരുന്നു.

ഷാപ്പില്‍ നിന്ന് കളളു കുടിച്ചിറങ്ങിയ പുനലൂര്‍ സ്വദേശി ബിജു ജോര്‍ജി(48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വയറ്റില്‍ മൂര്‍ച്ചയുളള എന്തോ കുത്തി കയറിയതായി കണ്ടെത്തിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K