14 July, 2023 10:08:08 AM


കണ്ണൂര്‍ കാട്ടാമ്പളളിയില്‍ ബാറില്‍ നിന്നും കുത്തേറ്റയാള്‍ മരിച്ചു



കണ്ണൂര്‍: കണ്ണൂരില്‍  വളപട്ടണം പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ കാട്ടാമ്പള്ളി കൈരളി ബാറില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ചിറക്കല്‍ കീരിയാട് ബുഖാരി മസ്ജിദിന് സമീപം തോട്ടോന്‍ മുസ്തഫയുടെ മകന്‍ ടി.പി.റിയാസാണ്(43)മരിച്ചത്.

ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെ വാക്തര്‍ക്കത്തിനിടെ  കത്തി കൊണ്ട് റിയാസിന് വയറിന് കുത്തേല്‍ക്കുകയായിരുന്നു.  അതീവഗുരുതരമായ നിലയില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച റിയാസ് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

പ്രതിയെന്നു സംശയിക്കുന്ന  ജിം നിസാമെന്നയാള്‍  ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.സംഭവത്തില്‍ വളപട്ടണം പൊലിസ് കേസെടുത്തു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് അക്രമത്തിന് ഇടയാക്കിയതെന്നാണ് പൊലിസിന്‍റെ പ്രാഥമിക നിഗമനം. കണ്ണൂര്‍ സിറ്റി എ.സി.പി ടി.കെ രത്‌നകുമാറിന്‍റെ നേതൃത്വത്തിലുളള ഉന്നത പൊലിസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K