19 July, 2023 01:12:41 PM


സുഹൃത്തുക്കള്‍ തമ്മിലുണ്ടായ കയ്യാങ്കളിക്കിടെ റോഡില്‍ തെറിച്ചു വീണ യുവാവ് പിക്കപ്പ് വാൻ കയറി മരിച്ചു



കോട്ടയം: എരുമേലിയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ കയ്യാങ്കളിക്കിടെ റോഡില്‍ തെറിച്ചു വീണ യുവാവ് പിക്കപ്പ് വാൻ കയറി മരിച്ചു.  തുമരംപാറ സ്വദേശികള്‍ തമ്മിലുണ്ടായ അടിപിടിയാണ് മരണത്തിലേക്ക് എത്തിയത്. മല്ലപ്പള്ളില്‍ ബാബു-ശോഭന ദമ്പതികളുടെ മകൻ വിപിൻ (24) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തായ വിഷ്ണു പോലീസ് കസ്റ്റഡിയിലാണ്.

മരിച്ച വിപിനും വിഷ്ണു തമ്മില്‍ ഉണ്ടായ അടിപിടിക്കിടെ റോഡില്‍ തെറിച്ചു വീണ വിപിൻ ഇതുവഴി കടന്നുവന്ന പിക്ക്‌അപ്പ് വാനിന്‍റെ അടിയില്‍പ്പെടുകയായിരുന്നു. വിപിനെ ഉടനെ എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിപിൻ കൊല്ലപ്പെട്ടതറിഞ്ഞെത്തിയ മറ്റ് സുഹൃത്തുക്കള്‍ എരുമേലി സിപിഎം ഓഫീസിന് സമീപമുള്ള പാര്‍ക്കിംഗ് സ്ഥലത്തുള്ള വിഷ്ണുവിന്‍റെ കാര്‍ തല്ലിതകര്‍ത്തു. സംഭവം സംബന്ധിച്ചു എരുമേലി പോലീസ് അന്വേഷണം ആരംഭിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K