21 July, 2023 12:30:44 PM


മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലേക്ക് കാർ ഓടിച്ചു കയറ്റി; അഞ്ചരക്കണ്ടി സ്വദേശി അറസ്റ്റില്‍



കണ്ണൂർ: മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലേക്ക് കാർ ഓടിച്ചയാൾ അറസ്റ്റിൽ. കണ്ണൂർ താഴെ ചൊവ്വ സ്പിന്നിങ്ങ് മിൽ ഗേറ്റിന് സമീപം രാത്രിയാണ് സംഭവം. വാഹനമോടിച്ച കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി എ ജയപ്രകാശിനെ പൊലീസ്  അറസ്റ്റു ചെയ്തു.

മാരുതി ആള്‍ട്ടോ 800 ആണ് ജയപ്രകാശ് ഓടിച്ചിരുന്ന വാഹനം. കാറിന്‍റെ പകുതി ട്രാക്കിനുള്ളില്‍ സമാന്തരമായി കുടുങ്ങുകയായിരുന്നു. ട്രാക്കില്‍ കുടുങ്ങിയ വാഹനം കണ്ട് നാട്ടുകാര്‍ ഡ്രൈവറോട് വിവരം തിരക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വാഹനം നീങ്ങാതായതോടെ നാട്ടുകാര്‍ കാര്‍ തള്ളി മാറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. ഈ സമയം ട്രെയിന്‍ ഓടാതിരുന്നതിനാല്‍ അപകടം ഒ‍ഴിവായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K