22 July, 2023 10:25:53 AM


മണിപ്പൂരിൽ ബലാത്സംഗക്കൊലയും; 2 യുവതികളെ നഗ്നരാക്കി നടത്തിച്ച അതേ ദിവസം



ഇംഫാല്‍: മണിപ്പൂരിൽ രണ്ട് കുക്കി യുവതികളെ ക്രൂരമായി ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. രണ്ട് കുക്കി യുവതികളെ നഗ്നരാക്കി നടത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത അതേ ദിവസമാണ് രണ്ട് യുവതികളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.

ഇംഫാലിലെ ഒരു കാർ വാഷ് സെന്‍ററിലെ ജോലിക്കാരായിരുന്നു യുവതികൾ. അക്രമം നടക്കുന്ന സമയത്ത് കടയിലെത്തിയ ആൾക്കൂട്ടം ഇരുവരെയും വലിച്ചിറക്കി തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ക്രൂരമായി ബലാത്സംഘം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തു. ഇരുവരെയും ക്രൂരമായി പീഡിപ്പിക്കാൻ നിർദ്ദേശം നൽകിയത് സ്ത്രീകളുടെ സംഘമാണെന്നും റിപ്പോർട്ടുകളുണ്ട്.

മേയ് നാലിന് നടന്ന സംഭവത്തിൽ ഇതുവരെ അറസ്റ്റുണ്ടായിട്ടില്ല. തോബാലിൽ 45 കാരിയെ നഗ്നയാക്കി തീകൊളുത്തിക്കൊന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. മെയ് 7 ന് കത്തിക്കരഞ്ഞ മൃതദേഹം കണ്ടെത്തിയതായി പ്രദേശവാസികൾ പറയുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K