23 July, 2023 01:15:39 PM


മ​ണി​പ്പു​രി​ല്‍​ 18 വ​യ​സു​കാ​രി​യെ ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു



ഇം​ഫാ​ൽ: മ​ണി​പ്പു​രി​ല്‍​നി​ന്ന് വീ​ണ്ടും ഞെ​ട്ടി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ. ക​ലാ​പ​ത്തി​നി​ടെ 18 വ​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ഒ​രു സം​ഘം ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു. മേ​യ് 15ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. കി​ഴ​ക്ക​ൻ ഇം​ഫാ​ലി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

സ്ത്രീ​ക​ളെ ന​ഗ്നാ​രാ​ക്കി ന​ട​ത്തി​യ വീ​ഡി​യോ പു​റ​ത്ത് വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് പെ​ണ്‍​കു​ട്ടി പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. സ്ത്രീ​ക​ളു​ടെ സം​ഘ​മാ​ണ് ത​ന്നെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ആ​യു​ധ​ധാ​രി​ക​ൾ​ക്ക് വി​ട്ട് ന​ല്‍​കി​യ​തെ​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. അ​തി​ക്ര​മ​ത്തി​ന് പി​ന്നി​ല്‍ അ​റം​ബാ​യി തെ​ങ്കോ​ല്‍ സം​ഘ​മാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. പെ​ൺ​കു​ട്ടി ഇ​പ്പോ​ൾ നാ​ഗാ​ലാ​ൻ​ഡി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K