24 July, 2023 12:36:23 PM


തൃശൂർ വടക്കേക്കാട് വൈലത്തൂരിൽ വൃദ്ധ ദമ്പതികളെ പേരക്കുട്ടി കൊലപ്പെടുത്തി



തൃശൂർ: വടക്കേക്കാട് വൈലത്തൂരിൽ വൃദ്ധ ദമ്പതികളെ പേരക്കുട്ടി കൊലപ്പെടുത്തി. പനങ്ങാവിൽ വീട്ടിൽ 75 വയസ്സുള്ള അബ്ദുള്ള, ഭാര്യ 64 വയസ്സുള്ള ജമീല എന്നിവരാണ് കൊല്ലപ്പെട്ടത്. 


പേര മകനാണ് ഇരുവരെയും കൊലപ്പെടുത്തിയത്. ഗുരുവായൂർ എസിപി കെ ജി സുരേഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവ ശേഷം പ്രതി ഒളിവിലാണ്.


എംഎൽഎ എൻകെ അക്ബർ ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K