25 July, 2023 10:08:24 AM


കനത്ത മഴ: കണ്ണൂരിൽ വീട് പൂർണമായും തകർന്നു; ആളപായമില്ല



കണ്ണൂർ: ജില്ലയിലുണ്ടായ ശക്തമായ മഴയിൽ ചക്കരക്കലിൽ വീട് പൂർണമായും തകർന്നു. ചക്കരക്കൽ കമ്യൂണിറ്റി ഹാളിന് സമീപം കണോത്ത് കുന്നുമ്പ്രം പരേതനായ പ്രവീണിന്‍റെ ഭാര്യ എ.അജിതയുടെ വീടാണ് മഴയിൽ തകർന്നത്. പുലർച്ചെയാണ് അപകടം ഉണ്ടായത്. അജിതയും കുടുംബവും രാത്രി സമീപത്തെ സഹോദരന്‍റെ വീട്ടിലായിരുന്നു താമസിച്ചത്. അതിനാൽ വൻ ദുരന്തം ഒഴിവായി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K