26 July, 2023 11:57:12 AM


മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് പരോളില്ല; ജയില്‍ചട്ടങ്ങളില്‍ ഭേദഗതി



തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് ഇനിമുതല്‍ പരോള്‍ ഇല്ല. മയക്കുമരുന്ന് വില്‍പ്പന വര്‍ദ്ധിച്ച സാഹചര്യത്തില്‍ ജയില്‍ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. അടിയന്തര പരോളും ഇനിമുതല്‍ നല്‍കില്ല. ലഹരി വില്പനയും ഉപയോഗവും തടയാന്‍ ലക്ഷ്യമിട്ട് കേരള പൊലീസിന്‍റെ ഡ്രോണ്‍ പരിശോധനയും തുടങ്ങിയിട്ടുണ്ട്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലാണ് പട്രോളിംഗ് നടത്തുന്നത്.

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് പരോള്‍ അനുവദിച്ചാല്‍, ശിക്ഷിക്കപ്പെട്ടവര്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിനും കുറ്റകൃത്യത്തിന്‍റെ ഗൗരവം ലഘൂകരിക്കുന്നതിനും കേസുകള്‍ വര്‍ദ്ധിക്കുന്നതും ഇടയാക്കും.  മാത്രമല്ല ഇത് വരും തലമുറകള്‍ക്ക് ദോഷം ചെയ്യും. ആയതിനാല്‍ ഇത്തരം തടവുകാരെ ശിക്ഷാ കാലയളവ് അവസാനിക്കും വരെ സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്നതിനായി 2014ലെ കേരള പ്രിസണുകളും സംശുദ്ധീകരണ സന്മാര്‍ഗീകരണ സേവനങ്ങളും ചട്ടങ്ങള്‍ ഭേദഗതിചെയ്ത് ഇത്തരം തടവുകാര്‍ക്ക് അനുവദിച്ചിട്ടുള്ള പരോള്‍ നിര്‍ത്തലാക്കുന്നതിന് വ്യവസ്ഥ ഉള്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചതായി വിജ്ഞാപനത്തില്‍ പറയുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K