28 July, 2023 03:31:28 PM


'കൈയും തലയും വെട്ടി കാളിപൂജ നടത്തും'; സ്പീക്കര്‍ക്കും പി. ജയരാജനുമെതിരെ ബിജെപിയുടെ കൊലവിളി



കണ്ണൂർ: സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജനും സ്പീക്കർ എ.എൻ. ഷംസീറിനുമെതിരെ കൊലവിളി മുദ്രാവാക്യവുമായി ബിജെപി പ്രവർത്തകർ. കൈയും തലയും വെട്ടി കാളീപൂജ നടത്തുമെന്നായിരുന്നു ബിജെപിക്കാർ ഉയർ‌ത്തിയ മുദ്രാവാക്യം. തലശേരിക്കടുത്തുള്ള മാഹി പള്ളൂരിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു മുദ്രാവാക്യം വിളി.

സ്പീക്കർ എ.എൻ ഷംസീറിന് നേരെ കയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന്  പി ജയരാജൻ വ്യാഴാഴ്ച പറഞ്ഞിരുന്നു. ശക്തമായ ചെറുത്തു നിൽപ്പുണ്ടാകുമെന്നും ജയരാജൻ മുന്നറിയിപ്പ് നൽകി. ഷംസീറിനെതിരെ യുവമോർച്ച നേതാവ് കെ.ഗണേഷ് നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു ജയരാജന്റെ ഭീഷണി. 

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് എ എൻ ഷംസീറിൻറെ തലശേരിയിലെ ഓഫീസിലേക്ക് കഴിഞ്ഞ ദിവസം യുവമോർച്ച സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ടായിരുന്നു സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ് വിവാദ പ്രസംഗം നടത്തിയത്. പിന്നാലെയാണ് തലശേരിയിൽ എൽ ഡി എഫ് സംഘടിപ്പിച്ച സേവ് മണിപ്പൂർ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത പി.ജയരാജൻ യുവമോർച്ചക്കെതിരെ ഭീഷണി ഉയർത്തിയത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K