29 July, 2023 04:02:38 PM


ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ആക്രമണം; രണ്ട് പേര്‍ പിടിയില്‍



ന്യൂഡല്‍ഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായി ദില്ലി നോയിഡയില്‍ നടന്ന ആക്രമണത്തില്‍ രണ്ട് പേർ അറസ്റ്റിൽ.  ഉത്തർപ്രദേശ് സ്വദേശികളായ രണ്ട് പേരാണ് പൊലീസ് പിടിയിലായത്. ഗവർണറുടെ വാഹനത്തിലേക്ക് വാഹനം ഇടിച്ചു കയറ്റാനായിരുന്നു ശ്രമം. അക്രമത്തിനുപയോഗിച്ച കറുത്ത സ്‌കോർപിയോ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയാണ് സംഭവം. നോയിഡയിൽ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അക്രമം. ഗവർണറുടെ വാഹനത്തെ പിന്തുടർന്ന് റോങ്ങ് സൈഡിലൂടെ മറ്റ് വാഹനങ്ങളെ മറികടന്ന് ഗവർണറുടെ വാഹനത്തിലേക്ക് ഇടിച്ചുകയറ്റാനായിരുന്നു ശ്രമം. സുരക്ഷാ ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടൽ അപകടം ഒഴിവാക്കുകയായിരുന്നു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K