31 July, 2023 04:14:29 PM
അഞ്ചുവയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി ഒരു ലക്ഷം രൂപ

കൊച്ചി: ആലുവയിൽ അതിദാരുണമായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് അടിയന്തര സഹായമായി ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുകയനുവദിച്ചത്.
കഴിഞ്ഞ ദിവസം വീണാ ജോർജ് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചതിനു ശേഷം ആശ്വാസനിധി വഴി ധനസഹായം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. തുടർന്നാണ് തുക അനുവദിച്ചത്. ലൈംഗികാതിക്രമങ്ങൾ നേരിടുന്ന സ്ത്രീകളെയും കുട്ടികളെയും സഹായിക്കാൻ നൽകുന്ന ധനസഹായമാണ് ആശ്വാസനിധി.
 
                                


 
                                        



