04 August, 2023 11:52:45 AM


തിരുവനന്തപുരം കഴക്കൂട്ടത്ത് യുവാവിനെ കാലില്‍ ചുംബിപ്പിച്ച് ഗുണ്ടാനേതാവ്



തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത്   യുവാവിൽ നിന്നു പിടിച്ചു വാങ്ങിയ മൊബൈൽ ഫോൺ തിരികെ തരാൻ തന്റെ കാലു പിടിപ്പിച്ച് ഗുണ്ടാ നേതാവ്. ഭീഷണിക്കു വഴങ്ങിയ യുവാവിനെ കൊണ്ട് ഗുണ്ടാ സംഘം കാലിൽ പിടിപ്പിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടാഴ്ച മുൻപാണ് സംഭവം.

സംഭവത്തെക്കുറിച്ച് സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. നിരവധി കേസുകളില്‍ പ്രതിയായ ഡാനിയും കൂട്ടരും ചേര്‍ന്നാണ് യുവാവിനെ കാലുപിടിപ്പിക്കുകയും നിര്‍ബന്ധിച്ച് ചുംബിപ്പിക്കുകയും ചെയ്തത്.

കുപ്രസിദ്ധ ഗൂണ്ട എയര്‍പോര്‍ട് സാജന്‍റെ മകനായ ഡാനിയാണ് യുവാവിനെ തടഞ്ഞു നിര്‍ത്തിയത്. ആദ്യം ആക്രമിക്കാനായിരുന്നു സംഘത്തിന്‍റെ പദ്ധതി. എന്നാല്‍ പിന്നീട് കാല് പിടിച്ചാല്‍ വെറുതെ വിടാമെന്നായി. ഒരു കാലില്‍ തൊട്ടപ്പോള്‍ അതുപോരെ രണ്ടു കാലിലും പിടിക്കമണമെന്ന് ഭീഷണിപ്പെടുത്തി. അതു ചെയ്തപ്പോള്‍ കാലില്‍ ചുമ്പിച്ചാലേ ഉപദ്രവിക്കാതിരിക്കൂ എന്നായി. ജീവനില്‍ ഭയന്ന് യുവാവ് ഡാനിയുടെ കാലില്‍ ചുമ്പിക്കുകയായിരുന്നു.

ഡാനിയുടെ സംഘത്തിലുള്ളവര്‍ തന്നെ ദൃശ്യങ്ങളെടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. സംഘങ്ങള്‍ക്ക് ഒത്താശ നല്‍കുന്നെന്നാരോപണമുള്ള ഒരു പൊലീസ് ഓഫിസറുടെ പേരും ദൃശ്യങ്ങള്‍ക്കൊപ്പം പ്രചരിക്കുന്നുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K