04 August, 2023 12:45:58 PM


എഞ്ചിൻ തകരാർ: ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി



പട്ന: ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം പട്ന വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്‍റെ എൻജിനുകളിലൊന്ന് തകരാറിലായതിനെ തുടർന്ന് തിരിച്ചിറക്കുകയായിരുന്നു. വിമാനം പറന്നുയർന്ന് മൂന്ന് മിനിറ്റിനുള്ളിലാണ് സംഭവം. രാവിലെ 9:11 ഓടെ പട്നയിലെ ജയ് പ്രകാശ് നാരായൺ വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറക്കിയതായും യാത്രക്കാർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K