04 August, 2023 04:46:09 PM


ചെളിയില്‍ തലകുത്തി നിര്‍ത്തി പുഷ്അപ്പ്; എന്‍സിസി വിദ്യാർത്ഥികള്‍ക്ക് ക്രൂരമര്‍ദനം



മുംബൈ: എന്‍സിസി പരീശീലനത്തിന്റെ പേരില്‍ വിദ്യാർത്ഥികള്‍ക്ക് ക്രൂരമര്‍ദനം. സീനിയര്‍ അണ്ടര്‍ ഓഫീസറായ വിദ്യാർത്ഥിയാണ് എന്‍സിസി കേഡറ്റുകളെ മര്‍ദിച്ചത്. കനത്ത മഴയില്‍ ചെളിയില്‍ തലകുത്തി നിര്‍ത്തി പുഷ് അപ്പ് എടുപ്പിക്കുകയും അത് ശരിയായി ചെയ്യാത്ത വിദ്യാർത്ഥികളെ വടി കൊണ്ട് ക്രൂരമായി മർദിക്കുകയുമായിരുന്നു, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

താനെയിലെ ബന്ദോദ്കര്‍ കോളജിലെ എന്‍സിസി പരിശീലനത്തിനിടെയാണ് സംഭവം. മര്‍ദനമേറ്റ വിദ്യാർത്ഥികള്‍ നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം. കോളേജിലെ തന്നെ മറ്റൊരുവിദ്യാർത്ഥിയാണ് എന്‍സിസി കാഡറ്റുകളെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയത്.

സംഭവത്തില്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് കോളേജ് പ്രിന്‍സിപ്പല്‍ സുചിത്ര നായിക് പറഞ്ഞു. അത്തരം പെരുമാറ്റം ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. എന്നാല്‍ എന്‍സിസി ഇവിടെ ഒരുപാട് നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ഇവിടെ എന്‍സിസി പരിശീലനം നടക്കുന്നുണ്ട്. എന്‍സിസിയുടെ ചുമതയലുണ്ടായിരുന്ന അധ്യാപകന്‍റെ അഭാവത്തിലാണ് സംഭവം ഉണ്ടായതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K