08 August, 2023 07:38:18 PM


പൊഴിഞ്ഞുവീണ തേങ്ങ എടുത്തതിന് ആറാം ക്ലാസുകാരനും അമ്മയ്ക്കും മര്‍ദനം



തിരുവനന്തപുരം: പാറശാലയില്‍ പൊഴിഞ്ഞുവീണ തേങ്ങ എടുത്തതിന് ആറാം ക്ലാസുകാരനും അമ്മയ്ക്കും മര്‍ദനം. സമീപാവാസിയായ ശശിയാണ് ഇരുവരേയും മര്‍ദിച്ചത്. പാറശാലയ്ക്ക് അടുത്ത് നെടുവാന്‍വിളയിലാണ് സംഭവം നടന്നത്. 

പുറമ്പോക്കില്‍ വീണുകിടന്ന തേങ്ങ എടുത്തതിനാണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയേയും അമ്മയേയും അയല്‍വാസിയായ ശശി മര്‍ദിച്ചത്. സ്‌കൂള്‍ വിട്ട് വരികയായിരുന്ന നിരജ്ജന്‍ പുരയിടത്തില്‍ വീണുകിടന്ന തേങ്ങയുമായി വീട്ടിലെത്തി. ഇതിനുപിന്നാലെ വന്ന ശശിയുടെ ഭാര്യ തേങ്ങ പിടിച്ചുവാങ്ങി മടങ്ങി. ഇതില്‍ തുടര്‍ന്നുള്ള വാക്കേറ്റമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. 

കഴിഞ്ഞ ദിവസം അയല്‍വാസി സ്ത്രീയുടെ ഭര്‍ത്താവ് ശശി വീട്ടിലെത്തി ഇവരെ മര്‍ദിക്കുകയായിരുന്നു. മര്‍ദിച്ച ശശിക്കെതിരെ കുട്ടിയുടെ അമ്മ സുജ പാറശാല പൊലീസില്‍ പരാതി. സംഭവത്തെക്കുറിച്ച് കേസെടുത്ത് അന്വേഷിക്കുന്നതായി പാറശാല പൊലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K