11 August, 2023 11:50:29 AM


ആലുവയില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദിച്ചു



ആലുവ: യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദിച്ചതായി പരാതി. ആലുവ കൂട്ടമശ്ശേരി സ്വദേശി ബിലാലിനെയാണ് തട്ടിക്കൊണ്ടുപോയി മർദിച്ചത്. തോട്ടക്കാട്ടുകര സ്വദേശിയായ എഡ്വിനും സംഘവും ചേർന്ന് ആണ് മർദിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്.

ബിസിനസിൽ മുടക്കിയ പണം തിരിച്ച് നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ബിലാലിനെ ഇവർ മർദിച്ചത്. സംഘത്തിൽ നിന്ന് രക്ഷപ്പെട്ട ഇയാൾ ആലുവ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു .


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K