14 August, 2023 12:51:56 PM


ട്രെയിനുകൾക്ക് നേരെയുണ്ടായ കല്ലേറ് ആസൂത്രിതം; കേസെടുത്ത് റെയിൽവേ പൊലീസ്



കണ്ണൂർ: ഒരേ സമയം മൂന്ന് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായ സംഭവത്തിൽ കേസെടുത്ത് റെയിൽവേ പൊലീസ്. കണ്ണൂരിലും വീലേശ്വരത്തുണ്ടായ കല്ലേറ് ആസൂത്രിതമാണെന്ന് കണ്ടെത്തി. ഞായറാഴ്ച രാത്രി ഏഴിനും ഏഴരയ്ക്കും ഇടയിലാണ് സംഭവം. 

തിരുവനന്തപുരം-എൽടിടി നേത്രാവതി എക്സ്പ്രസിന്‍റെ എസി കോച്ചിനും, മംഗളൂരു-ചെന്നൈ സൂപ്പർ ഫാസ്റ്റിനന്‍റെ എസി കോച്ചിനും, ഓഖ- എറണാകുളം എക്സ്പ്രസിന്‍റെ ജനറൽ കോച്ചിനും നേരെയാണ് ആക്രമണം ഉണ്ടായത്. 

സംഭവത്തിൽ നാലുപേരെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഇവർക്ക് ആക്രമണത്തിൽ പങ്കില്ലെന്ന് കണ്ടെത്തിയതോടെ പറഞ്ഞുവിടുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K