14 August, 2023 04:44:20 PM


സംസാരിക്കുന്നതിനിടെ ഒരാള്‍ മറ്റേയാളുടെ ചെവി കടിച്ചെടുത്തു; സംഭവം തിരുവനന്തപുരത്ത്



തിരുവനന്തപുരം: തിരുവനന്തപുരത്ത് സംസാരിച്ചുനില്‍ക്കുന്നതിനിടെ ഒരാള്‍ മറ്റൊരാളുടെ ചെവി കടിച്ചെടുത്തു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തെ കടയില്‍ ജോലിചെയ്യുന്നയാളുടെ ചെവിയാണ് ട്രാന്‍സ് വുമണ്‍ കടിച്ചെടുത്തത്. 

ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. ഇരുവരും സംസാരിക്കുന്നതിനിടെ ട്രാന്‍സ് വുമണ്‍ പെട്ടെന്ന് പ്രകോപിതയായെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

ചെവി അറ്റുപോയ ആൾ രക്തത്തില്‍ കുളിച്ചുനിന്നതോടെ മുറിഞ്ഞുവീണ ചെവിയുടെ ഭാഗവുമായി നാട്ടുകാരാണ് ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്. അതേസമയം, സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്ന് ഫോര്‍ട്ട് പോലീസ് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K