15 August, 2023 05:39:21 PM


ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പത്തനാപുരത്ത് യുവാവ് അറസ്റ്റിൽ



കൊല്ലം: പത്തനാപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം സ്വദേശി ഗണേഷാണ് അറസ്റ്റിലായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കടശേരി സ്വദേശി രേവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പത്തനാപുരം കെഎസ്ഇബിയുടെ ഓഫീസിനു മുന്നിൽ വെച്ചാണ് യുവതിയുടെ കഴുത്തറുത്തത്. ഒൻപത് മാസങ്ങൾക്കു മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. 

തുടർന്ന് പത്തനാപുരം പൊലീസ് സ്റ്റേഷനിലെത്തി വിവാഹബന്ധം തുടർന്നു പോകാൻ താൽപര്യമില്ലെന്ന് അറിയിച്ചിരുന്നു. സ്റ്റേഷനിൽ നിന്നും പോകും വഴി ഗണേഷ് രേവതിയെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. കഴുത്തിലും ശരീരത്തിലും കുത്തി പരിക്കേൽപ്പിച്ച പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K